യുകെയില്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ബിയറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. പബ്ബുകളെക്കാള്‍ ഏറെ ബിയറുകള് വിറ്റത് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ഓഫ് ലൈസന്സുകളിലൂടെയുമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ബിയര്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയും പബ്ബില്‍ വില്‍ക്കുന്ന ബിയറുകളുടെ എണ്ണത്തില്‍ 0.8 ശതമാനത്തിന്റെ കുറവുണ്ടായി. 1996 മുതല്‍ ഇതാദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ തോതില്‍ ബിയര്‍ വില്‍പ്പന ഇടിയുന്നത്.
കഴിഞ്ഞ രണ്ട് ബജറ്റുകളിലായി പ്രഖ്യാപിച്ച ബിയറിന്റെ നികുതി വെട്ടിക്കുറയ്ക്കലാണ് വില്‍പ്പന കൂടാന്‍ കാരണമെന്നാണ് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്റെ പ്രതികരണം.
മെയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഒരിക്കല്‍ കൂടി ബജറ്റ് അവതരിപ്പിക്കുമെന്നും വീണ്ടും നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസോസിയേഷന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ ബിയറിന്റെ വില വീണ്ടും കുറയുകയും വില്‍പ്പന വര്‍ദ്ധിക്കുകയും ചെയ്യും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബിയര്‍ നികുതി ഓരോ തവണയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി 7,000 പബ്ബുകള്‍ പൂട്ടുകയും 58,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല