1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2011

സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തതിന് ഉക്രെയിനില്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു. പത്തൊന്‍പതുവയസ്സുള്ള കത്യ കോറെന്‍ എന്ന മുസ്ലീം യുവതിയെയാണ് ശരീയത് നിയമപ്രകാരം കല്ലെറിഞ്ഞുകൊന്നത്. ക്രിമിയ പ്രദേശത്താണ് ഇവരുടെ വീട്. കാണാതായതായി പരാതിയുയര്‍ന്നതിന് പിന്നാലെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വനപ്രദേശത്ത് മറവുചെയ്യപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കത്യയ്ക്ക് മാറുന്ന ഫാഷനുകള്‍ക്കനുസിച്ച് ആധുനിക വേഷങ്ങള്‍ ധരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സൗന്ദര്യമത്സരത്തില്‍ ഇവര്‍ക്ക് ഏഴാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. മൂന്ന് മുസ്ലീം യുവാക്കള്‍ ചേര്‍ന്നാണ് ഇവരെ മതനിയമത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ അറസ്റ്റിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.