നേതാജി സുഭാഷ് ചന്ദ്ര ബിസിന്റെ മതേതരത്വ നിലപാടികളില്‍ അടിയുറച്ച രാഷ്ട്രീയ ആശയങ്ങളിലൂടെ ഇന്ത്യയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മലയാളികളുടെ നേതൃത്വത്തില്‍ ഇതാ ദേശീയ തലത്തില്‍ മറ്റൊരു പ്രസ്ഥാനം കൂടി. സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഡല്‍ഹിയടക്കമുള്ള പ്രവാസി മലയാളികളില്‍ ഏറെ ശ്രദ്ധേയനായ ശ്രീ രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 29 നു രൂപം കൊണ്ട ഇന്ത്യന്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി (ഐ.പി.പി) ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ പുത്തനുണര്‍വുമായി ജനസമക്ഷതിലേയ്ക്ക് . ആയതിന്റെ മുന്നോടിയായി ദേശീയ തലത്തിലൊരു കേന്ദ്ര കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡല്‍ഹിയിലെ ആശ്രം ഹരിനഗറില്‍ മറ്റു ഭാരവാഹികളുടെ നിറ സാന്നിധ്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ശ്രീ രാജീവ് ജോസഫ് നിര്‍വ്വഹിച്ചു .
അടുത്ത തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കി ശക്തിപെടുത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുക , അതു പോലെ തന്നെ നാടിനെ തളര്‍ത്തും വിധം രാഷ്ട്രീയത്തില്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരുന്ന അഴിമതി, അക്രമം, വര്‍ഗ്ഗീയം , സ്വജന പക്ഷപാതം , അരാജകത്വം തുടങ്ങിയവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക തുടങ്ങിയവയാണ് ഇന്ത്യന്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യങ്ങളെന്നും ശ്രീ രാജീവ് ജോസഫ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല