ഇന്ത്യയിലേയും യുകെയിലേയും അവയവ ദാനവും അനുബന്ധ നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിനായി ഇന്ത്യയിലെ മോഹൻ ഫൗണ്ടേഷനും യുകെയിലെ എൻഎച്ച്എസും ധാരണയായി.
ചെന്നൈയിൽ ട്രാസ്പ്ലാന്റ് കോർഡിനേറ്റർമാരുടെ മീറ്റിംഗിൽ വച്ചാണ് ധാരണയിൽ ഒപ്പുവച്ചത്. അവയവ ദാതാവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവയവ ദാനം സംബന്ധിച്ച സങ്കീർണതകൾ കൈകാര്യം ചെയ്യുന്നത് കോർഡിനേറ്റർമാരാണ്.
ഫെബ്രുവരി 2010 നും ഡിസംബർ 2014 നും ഇടക്ക് കൂട്ടായ്മ ഇടപെട്ട 160 മസ്തിഷ്ക മരണ കേസുകളിൽ 106 കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു. ഈ നിരക്ക് പടിഞ്ഞാറൻ രാജ്യങ്ങളിലെ അവയവദാന സമ്മത നിരക്കിന് തുല്യമാണ്.
ഉടമ്പടി ഫെബ്രുവരി 26 ന് യുകെയിലെ ഹൗസ് ഓഫ് ലോർഡ്സിൽ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല