1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡുകാരനായ ലഖൻസിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലിക്കു സമീപം കരിങ്കല്ലുമ്മൂഴിയിലെ സർവീസ് സ്റ്റേഷനിലാണ് ലഖൻസിങ്ങ് ജോലി ചെയ്തിരുന്നത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ലഖൻസിങ്ങ് എട്ടു മാസം ഗർഭിണിയായ ഭാര്യ ബീനയോടൊപ്പം താമസം.

28 ന് രാത്രി ബീന പ്രസവിക്കുകയും എന്നാൽ കുട്ടിക്ക് അനക്കിമില്ലെന്നു കണ്ട് 29 ന് പുലർച്ചെ അടുത്തുള്ള തോട്ടിൽ കുഴിച്ചിടുകയും ആയിരുന്നുവെന്ന് ലഖൻസിങ്ങ് പോലീസിനോട് പറഞ്ഞു.

സംഭവത്തിനു ശേഷം 30 ന് ബീന മറ്റൊരു കുട്ടിക്ക് ജന്മം നൽകി. എന്നാൽ രക്തസ്രാവം നിലക്കാതായതോടെ ബീനയേയും കുട്ടിയേയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഇരട്ടക്കുട്ടികളാണ് ഉണ്ടായതെന്നു മനസിലാക്കിയ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

ലഖൻസിങ്ങിന്റെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ആദ്യം ഉണ്ടായത് ചാപിള്ളയാണെന്ന് മനസിലായതോടെ ഛത്തീസ്ഗഡ് ഗ്രാമത്തിലുള്ള മാതാവിന്റെ നിർദേശാനുസരണം, തങ്ങളുടെ സമ്പ്രദായപ്രകാരം കുഴിച്ചിടുകയായിരുന്നു എന്ന് ലഖൻസിങ്ങ് പോലീസിന് മൊഴി നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.