ഇരുപത്തിനാലു മണിക്കൂർ വാർത്താ ചാനലുകളുടെ നാടായ കേരളത്തിൽ ന്യൂസ് റൂമിൽ കഞ്ഞിവപ്പു സമരം. പുത്തൻ തലമുറ വാർത്താ ചാനലായ ടിവി ന്യൂവിലാണ് ജീവനക്കാർ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂസ് റൂമിൽ താമസം തുടങ്ങിയത്.
നാലു മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടെന്ന് ജീവനക്കാർ പറയുന്നു. മിക്കവരും ഹോസ്റ്റലുകളിലും വീടികളിലും വാടകക്ക് താമസിച്ചിരുന്നവരാണ്. വാടക കൊടുക്കാൻ വഴിയില്ലാതായതോടെ കിടപ്പാടം നഷ്ടമായി.
തല ചായ്ക്കാൻ ഒരിടവും ഭക്ഷണവും ഇല്ലാതായതോടെ ഏറണാകുളം പാലരിവട്ടത്തുള്ള ചാനലിന്റെ ഓഫീസിലേക്ക് താമസം മാറ്റുകയായിരുന്നു. ചാനലിന്റെ വിവിധ ബ്യൂറോകളിൽ നിന്നുള്ളവരും ഓഫീസിലുണ്ട്.
വിവിധ ജില്ലകളിലെ ബ്യൂറോകളിൽ കെട്ടിട വാടകയും, വാഹനത്തിന്റെ ചെലവും വൈദ്യുതി ബില്ലും അടക്കും കുടിശികയായപ്പോൾ ബന്ധപ്പെട്ടവരുടെ ശകാരവും അവഹേളനവും ഭീഷണിയും ഏറ്റു വാങ്ങേണ്ടി വന്നത് തങ്ങളാണെന്ന് റിപ്പോർട്ടർമാർ പറയുന്നു.
തുടർച്ചയായി പരാതിപ്പെട്ടിട്ടും മാനേജ്മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സമരക്കാർ പറയുന്നത്. 2014 ജൂൺ 14 നാണ് ടിവി ന്യൂ സംപ്രേക്ഷണം തുടങ്ങിയത്. കേരളാ ചേംബർ ഓഫ് കൊമ്മേർസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിവി ന്യൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല