1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2015

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പര്യടനത്തിനായി ചൈനയിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ പടിയായി സുഷമ സ്വരാജ് ഇന്ന് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.

അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദർശിച്ചു മടങ്ങിയതിന്റെ തൊട്ടുപുറകെയാണ് സ്വരാജിന്റെ ചൈന സന്ദർശനമെന്നത് ചർച്ചകളുടെ പ്രാധാന്യം കൂട്ടുന്നു. നേരത്തെ അമേരിക്ക ഇന്ത്യയോടു കാണിക്കുന്നത് അമിത സൗഹൃദമാണെന്ന് ചൈന പരസ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിങ് പാർലിമെന്റ് മന്ദിരത്തിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ വച്ചാണ് സുഷമാ സ്വരാജുമായി ചർച്ച നടത്തുക. സാധാരണ ചൈന സന്ദർശിക്കുന്ന വിദേശ രാഷ്ട്ര തലവന്മാരെയാണ് ഇവിടെ സ്വീകരിക്കുക പതിവ്. ഇതും ഇന്ത്യയുമായുള്ള ബന്ധത്തെ ചൈന പ്രധാനപ്പെട്ടതായി കാണുന്നു എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

ഈ വർഷം ആദ്യം ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഏഷ്യ പസഫിക് സമുദ്ര മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും അമേരിക്കയും ധാരണയായ സാഹചര്യത്തിൽ സുഷമാ സ്വരാജിന്റെ ചൈന സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യം ഏറെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.