കാമില എന്ന എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ക്യാൻസർ ചികിൽസയുടെ ചരിത്രത്തിൽ എന്തു പങ്കാണുള്ളത്? എന്നാൽ അത്തരമൊരു ചോദ്യത്തിൽ നിന്നാണ് ക്യാൻസർ ചികിൽസക്കുള്ള മരുന്നിന്റെ തുടക്കം.
വ്യത്യസ്ത തരം ക്യാൻസറുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ചികിൽസകൾകായുള്ള പരീക്ഷണത്തിലായിരുന്നു കാമില യുടെ അഛ്ചനും അമ്മയും. മാഞ്ചസ്റ്റർ യൂണിവെഴ്സിറ്റിയിലെ ബ്രേക്ക് ത്രൂ ബ്രസ്റ്റ് ക്യാൻസർ യൂണിറ്റിലെ ഗവേഷകരാണ് ഇരുവരും.
ക്യാൻസർ മരുന്നുകളിലാണ് അഛചനും അമ്മയും പരീക്ഷണം നടത്തുന്നതെന്ന് അറിഞ്ഞ കാമിലയുടെ ചോദ്യം ആന്റി ബയോട്ടിക്കുകൾ കൊണ്ട് ക്യാൻസർ ചികിൽസിച്ചുകൂടെ എന്നായിരുന്നു. തുടർന്ന് ഈ വഴിയിൽ പരീക്ഷണം തുടരുകയായിരുന്നു പ്രൊ. മൈക്കേൽ ലിസാന്റിയും പ്രൊ. ഫെഡറിക്ക സോട്ജിയയും.
ക്യാൻസർ വിത്തുകോശങ്ങൾ വളർന്നു പെരുകിയാണ് എല്ലാത്തരം ക്യാൻസറുകളും ഉണ്ടാകുന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കോശങ്ങൾ വിഘടിക്കുന്നതും പെരുകുന്നതും തടയാൻ സഹായിക്കുന്നു.
ആന്റിബയോട്ടിക്കുകൾ കോശങ്ങളിലെ മൈറ്റോകോണ്ട്രിയ നശിപ്പിച്ച് ട്യൂമറുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന ആശയമാണ് ഇപ്പോൾ മുന്നോട്ടു വക്കപ്പെട്ടിരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല