ബ്രിസ്റ്റോള്‍ : ജൊവന്ന യേറ്റ്സിനെ കഴുത്തുഞെരിച്ചു കൊന്നത് മുന്പരിചയക്കാരനോ ഒരുപക്ഷേ ഒരു ബന്ധുവോ തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തി.കൊലപാതകിയെക്കുറിച്ച് ഇനിയും വ്യക്തമായ വിവിരം കിട്ടിയിട്ടില്ല. എന്നാല്‍, സാഹചര്യ തെളിവുകളെല്ലാം വിരല്‍ചൂണ്ടുന്നത് അവര്‍ക്ക് മുന്‍പരിചയമുള്ള ആരോ ആണ് കൊല നടത്തിയിരികന്നത് എന്നാണെന്ന് ബ്രിസ്റ്റോള്‍ പൊലീസ് വ്യക്തമാക്കി.
ജൊവന്നയെ കാണാതായ സമയത്ത് രൂപീകരിച്ച ഓപ്പറേഷന് ബ്രൈഡിലെ ടീം തന്നെയാണ് കേസ് അന്വേഷണവും തുടരുന്നത്. ഡിറ്റക്ടീവുകള്‍ ഉള്‍പ്പെടെ 70 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ ക്ളിഫ്ടണ്‍, ബ്രിസ്റ്റോള്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ക്രിസ്മസ് ദിനത്തില്‍ നോര്‍ത്ത് സോമര്‍സെറ്റിലെ ഫൈലാന്‍ഡിലാണ് ജൊവന്നയുടെ മൃതദേഹം കണ്ടെത്തിയത്. ജൊവന്നയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ഇതുവഴി വളര്‍ത്തുനായയുമായി സവാരിക്കു പോയ ദമ്പതികളാണ് ജൊവന്ന (25) യുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് ജൊവന്നയെ കാണാതായത്.
കഴുത്തുഞെരിച്ചാണ് കൊന്നത് എന്നതില്‍ കൂടുതല്‍ ഒരു വിവരവും പൊലീസിനില്ല. മൃതദേഹം കണ്ടെത്തുന്നതിനു ദിവസങ്ങള്‍ മുന്‍പു തന്നെ ജൊവന്ന കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല