യുകെയിലെ സ്കൂളുകളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് കൗമാരക്കാരാണ് കൊഴിഞ്ഞു പോകുന്നത്. ഇത് സര്‍ക്കാരിന് വരുത്തിവെയ്ക്കുന്നത് 800 മില്യണ്‍ പൗണ്ടിന്റെ ചെലവാണെന്ന് കൗണ്‍സില്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കുന്ന നയങ്ങളാണ്
ഈ കൊഴിഞ്ഞു പോക്കുകള്‍ക്ക് കാരണമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
കോളജുകള്‍ക്കും സ്കൂളുകള്‍ക്കും പര്യാപ്തമായ കോഴ്സുകള്‍ നല്‍കുന്നതിന് പകരം തലയെണ്ണി പണം നല്‍കുന്നതാണ് വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതാകാന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൗണ്‍ഹാള്‍ പവര്‍ ശക്തമാണെങ്കില്‍ യുവാക്കള്‍ക്ക് ആവശ്യമായ കോഴ്സാണ് പഠിക്കുന്നതെന്ന് അറിഞ്ഞ് സഹായങ്ങള്‍ നല്കാന് കഴിയുമെന്ന് ലോക്കല്‍ ഗവണ്മെന്റ് അസോസിയേഷന് പറഞ്ഞു. എല്ജിഎയ്ക്ക് വേണ്ടി സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 16ന് വയസ്സിന്ശേഷമുള്ള വിദ്യാഭ്യാസത്തിനായും നൈപുണ്യ വികസനത്തിനായും സര്‍ക്കാര്‍ ചെലവാക്കിയ പണം നഷ്ടമായെന്നാണ്. വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകുന്നതോ, കോഴ്സിന് വിജയിക്കാത്തതോ ആണ് കാരണം.
2012-13 വര്‍ഷത്തില്‍ ആരംഭിച്ച പോസ്റ്റ് 16 ക്വാളിഫിക്കേഷന്‍സ് പൂര്‍ത്തിയാക്കാന്‍ 178,100 പേര്‍ക്ക് സാധിച്ചിട്ടില്ല. സ്ഥാപനങ്ങളില്‍നിന്നും കൊഴിഞ്ഞുപോകുന്നവരെയും മറ്റും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെങ്കിലും തിരികെ എത്തുന്ന ആരും തന്നെ കോഴ്സുകളില്‍ വിജയിക്കാറില്ല. പ്രാദേശികമായി ലഭിക്കുന്ന ജോലികള്‍ക്ക് പ്രാപ്തരാക്കുന്നതിനാണ് ഈ ശ്രമങ്ങളൊക്കെ നടത്തുന്നത്. എന്നാല്‍ അതിന് പോലും യോഗ്യത നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാത്തത് കൗണ്‍സിലിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി 7.2 ബില്യണ്‍ പൗണ്ട് ചെലവാക്കാറുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു. കൊഴിഞ്ഞു പോക്കു കൊണ്ട് ഈ തുക നഷ്ടപ്പെട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല