ബാർ കോഴ സംബന്ധിച്ച് ധനമന്ത്രി കെ. എം. മാണിക്ക് എതിരെയുള്ള ആരോപണത്തിൽ വ്യക്തതയില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. അഴിമതി ആരോപണം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടില്ല എന്നാണ് ലോകായുക്തയുടെ പ്രാഥമിക നിഗമനം.
ലോകായുക്ത കേസിൽ വിജിലൻസ് തയ്യാറാക്കിയ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
കേസിൽ ഏതുതരം അന്വേഷണം നടത്തണമെന്നും ആരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്തണമെന്നും തീരുമാനിക്കും മുമ്പ് റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ലോകായുക്ത പറഞ്ഞു. അന്വേഷണ സംഘത്തിന് ഇപ്പോൾ നടക്കുന്ന പ്രാഥമിക അന്വേഷണം തുടരാവുന്നതാണ്.
ബാർ കോഴ വിവാദത്തിൽ മാണിക്കുള്ള പങ്ക് ലോകായുക്ത നേരിട്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഏറണാകുളം സ്വദേശി ഖാലിദ് മുണ്ടപ്പള്ളി സമർപ്പിച്ച ഹർജിയിലാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല