ലോകത്ത് ഏറ്റവും ആരാധകരുള്ള വനിതയായി ഹോളിവുഡ് താരറാണി ആഞ്ചലീന ജോളി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്റർനെറ്റ് മാർക്കറ്റ് റിസർച്ച് കമ്പനിയായ യുഗോവ് നടത്തിയ വോട്ടെടുപ്പിലാണ് ജോളി ഒന്നാമതെത്തിയത്.
25,000 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. നോബെൽ ജേത്രി മലാല യൂസഫ്സായ്, ഹിലാരി ക്ലിന്റൺ, എലിസബത്ത് രാജ്ഞി, സോണിയാ ഗാന്ധി എന്നിങ്ങനെ ഒട്ടേറെ പ്രമുഖരെ പിന്തള്ളിയാണ് ജോളി ഒന്നാമതെത്തിയത്.
ഹോളിവുഡ് സൂപ്പർ താരം ബ്രാഡ്പിറ്റിന്റെ ജീവിത പങ്കാളിയും ആറു കുട്ടികളുടെ അമ്മയുമാണ് 39 കാരിയായി ജോളി. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി കൂടിയായ ജോളി സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി യുദ്ധ മേഖലകൾ സന്ദർശിക്കാനും സമയം കണ്ടെത്തുന്നു.
താലിബാൻ വധശ്രമത്തെ അതിജീവിച്ച സാമൂഹ്യ പ്രവർത്തക മലാല യൂസഫ്സായിയാണ് രണ്ടാം സ്ഥാനത്ത്. ഹിലാരി ക്ലിന്റൺ മൂന്നാം സ്ഥാനം സ്വന്തമാക്കി.
23 ലോകരാജ്യങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടന്നത്. ഓരോ രാജ്യങ്ങളിലേയും ഫലങ്ങൾ വ്യത്യസ്തമായിരുന്നെന്ന് സംഘാടകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല