ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക 2.5 ലക്ഷം ഡോളർ ആയി ഉയർത്തി. വിദേശ വിനിമയ ശേഖരം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതിന് തൊട്ടുപുറകെയാണ് വിദേശ നിക്ഷേപ പരിധി ഇരിട്ടിയാക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള നിക്ഷേപർക്കാണ് 2.5 ലക്ഷം ഡോളർ വരെ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാൻ കഴിയുക. രണ്ടു മാസം കൂടുമ്പോഴുള്ള മോണിട്ടറി പോളിസി സ്റ്റേറ്റ്മെന്റിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
കറന്റ് അക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടങ്ങളും കാരണം വിദേശ നിക്ഷേപ പരിധി 2013 ഓഗസ്റ്റിൽ റിസർവ് ബാങ്ക് 75,000 ഡോളർ ആയി കുറച്ചിരുന്നു.
എന്നാൽ വിദേശ നാണയ വിനിമയം മെച്ചപ്പെട്ടതിനെ തുടർന്ന് 2014 ജൂണിൽ 1.25 ലക്ഷം ഡോളർ ആയി ഉയർത്തുകയും ചെയ്തു.
ജനുവരിയിൽ ഇന്ത്യയുടെ വിദേശ വിനിമയ ശേഖരം എക്കാലത്തേയും ഉയർന്ന 322.135 ബില്യൺ ഡോളർ ആയി ഉയർന്നിരുന്നു. മേയിൽ മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം ഇന്ത്യൻ വിപണിയിലേക്ക് വിദേശ മൂലധനത്തിന്റെ ഒഴുക്കും കുത്തനെ ഉയർന്നിട്ടുണ്ട്.
വിദേശ ഇന്ത്യക്കാർക്ക് റിസർവ് ബാങ്ക് അനുമതി ഇല്ലാതെ വിദേശ വിപണികളിൽ ഓഹരികൾ, കടപ്പത്രങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയിൽ 2.5 ലക്ഷം ഡോളർ വരെ നിക്ഷേപിക്കാൻ പുതിയ തീരുമാനം വഴിയൊരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല