ടെന്നീസ് കളി ആസ്വദിച്ചു കാണുന്ന നായയുടെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുന്നു. ജോർജ്ജ് എന്ന് പേരുള്ള നായയാണ് ടെന്നീസ് ഭ്രാന്തനായ ഒരു മനുഷ്യനെപ്പോലെ കളി കാണുന്നത്.
ജോർജ്ജിന്റെ ഉടമയായ ബ്രിട്ടീഷുകാരനാണ് സംഭവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടത്. രണ്ടു ദിവസം കൊണ്ട് 2,38,226 പേരാണ് ജോർജ്ജിന്റെ കളിഭ്രാന്ത് കണ്ടത്.
കളിയുടെ ദൃശ്യങ്ങൾ വരുമ്പോൾ ജോർജ്ജ് തുള്ളിച്ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടെന്നീസ് കളിയല്ലാതെ മറ്റെന്തു കണ്ടാലും ജോർജ്ജ് മൈൻഡ് ചെയ്യില്ലെന്ന് ഉടമ പറയുന്നു.
എന്നാൽ വീഡിയോ വ്യാജമാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല