ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്. ക്രിസ്മസ് സമയത്ത് സിറിയക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം വെടിവിച്ചിട്ടാണ് ജോര്‍ദ്ദാന്‍ സ്വദേശിയായ പൈലറ്റ് മുവാത്ത് അല്‍ കസബെയെ ഐഎസ് ബന്ദിയാക്കിയത്.
ഇരുമ്പു കൂട്ടിനകത്ത് പൂട്ടയിട്ടാണ് പൈലറ്റിനെ കത്തിച്ചത്. ഇതിന്റെ ഭീകരമായ ചിത്രങ്ങള്‍ ഐഎസ് തീവ്രവാദത്തെയും ക്രൂരതെയെയും പിന്തുണയ്ക്കുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് ജേര്‍ണലിസ്റ്റായ കെന്‍ജി ഗൊറ്റോയെ ഐഎസ് വധിച്ചത്. ഇവര്‍ രണ്ട് പേരെയും ഒരുമിച്ചാണ് എൈസ് ബന്ദിയാക്കിയിരുന്നത്. യുഎസ് നേതൃത്വം നല്കുന്ന മുന്നണിയില്‍ ഐഎസിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനാണ് ജോര്‍ദ്ദാന്‍ പൈലറ്റ് സിറിയയില്‍ എത്തിയത്. ഐഎസ് പിടിച്ച ഇയാളുടെ മോചനത്തിനായി ജോര്‍ദ്ദാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയായിരുന്നു. പൈലറ്റിന് പകരമായി തീവ്രവാദിയെ വിട്ട്നല്കാമെന്നും ജോര്‍ദ്ദാന്‍ സമ്മതിച്ചിരുന്നു. ഇതിനായുള്ള സജ്ജീകരണങ്ങളും ജോര്‍ദ്ദാന്‍ ക്രമീകരിച്ചിരുന്നു.
ഐഎസിന്റെ ക്രൂരതയോട് ജോര്‍ദ്ദാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോര്‍ദ്ദാന്‍ പൈലറ്റ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ ഐഎസ് തയാറായിട്ടില്ല. തങ്ങളുടെ പൈലറ്റിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ ജയിലിലുള്ള എല്ലാവരെയും വധിക്കുമെന്ന് ജോര്‍ദ്ദാന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല