ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കാൻസർ ബാധിക്കുന്നത് സ്ത്രീകൾക്കാണെന്ന് കണ്ടെത്തൽ. എന്നാൽ കാൻസർ മൂലമുള്ള മരണ നിരക്ക് പുരുഷന്മാരിലാണ് കൂടുതൽ.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 5.37 ലക്ഷം സ്ത്രീകൾ കാൻസർ ബാധിതരാകുമ്പോൾ 4.77 ലക്ഷം പുരുഷന്മാരെയാണ് കാൻസർ പിടികൂടുന്നത്. എന്നാൽ പ്രതിവർഷം 3.56 ലക്ഷം പുരുഷന്മാർ കാൻസർ ബാധിച്ച് മരിക്കുന്നു. സ്ത്രീകളിൽ ഇത് 3.26 ലക്ഷമാണ്.
ഇൻഷുറൻസ് ക്ലെയിമുകളിൽ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ കാൻസർ ബാധിച്ച് ഇൻഷുറൻസ് തുക അവകാശപ്പെടുന്നവരിൽ അധികവും സ്ത്രീകളാണ്. ഗർഭാശയത്തിലും മാറിടങ്ങളിലുമാണ് കാൻസർ ബാധ കൂടുതൽ കണ്ടുവരുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന കൂടിയ അളവിലുള്ള ഹോർമോൺ പ്രവർത്തനങ്ങളാണ് കാൻസർ നിരക്ക് ഉയരാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു. ഹോർമോൺ പ്രവർത്തനങ്ങൾ കോശവളർച്ചയുടെ നിരക്കിനെ സ്വാധീനിച്ച് കാൻസർ സാധ്യത കൂട്ടുന്നു.
ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കാത്ത സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളിൽ കാൻസർ ബാധിതരുടെ എണ്ണം കൂട്ടാൻ കാരണമാകുന്നുണ്ട്. ടോയ്ലറ്റുകളുടെ അഭാവവും വൃത്തിയില്ലായ്മയുമാണ് മറ്റു കാരണങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല