തായ്വാനിലെ തായ്പേയിയിൽ വിമാനം തകർന്ന് പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. തായ്പേയിൽ നിന്ന് കിന്‍മെനിലേക്ക് പോകുകയായിരുന്ന ട്രാൻസ് ഏഷ്യാ എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
തായ്പേയിയിലെ സോങ്ഷാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്ന് റോഡിൽ ഇടിച്ചതിനു ശേഷം നദിയിൽ വീഴുകയായിരുന്നു. അപകടം മണത്തറിഞ്ഞ പൈലറ്റ് വിമാനം നദിയിൽ ഇടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകട സമയത്ത് റോഡിൽ ഉണ്ടായിരുന്ന ഒരു കാറും തകർന്നിട്ടുണ്ട്.
58 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. യാത്രക്കാരിൽ 31 പേർ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്.
കഴിഞ്ഞ ജൂലായിലാണ് ട്രാൻസ് ഏഷ്യാ എയർവേയ്സിന്റെ മറ്റൊരു വിമാനം തകർന്ന് 48 പേർ കൊല്ലപ്പെട്ടത്. തായ്വാനിൽ നിന്നു പുറപ്പെട്ട് തായ്വാൻ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന പെൻഗു ദ്വീപിലേക്ക് പോകുകയായിരുന്ന വിമാനമാണ് അന്ന് തകർന്നു വീണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല