ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി ബ്രിട്ടനിലെ സിഖ് സമൂഹം പ്രചാരണത്തിന്. പടിഞ്ഞാറൻ ലണ്ടനിൽ മൂന്നു സീറ്റുകൾ ഉൾപ്പടെ 50 സീറ്റുകളെങ്കിലും ലക്ഷ്യമിട്ടാണ് സിഖ് സമുദായം രംഗത്ത് ഇറങ്ങിയിട്ടുള്ളത്.
പ്രചാരണത്തിന്റെ തുടക്കം കുറച്ചുകൊണ്ട് സൗത്താളിലെ ശ്രീ ഗുരു സിംഗ് സഭയിൽ നടന്ന കൂട്ടായ്മയിൽ നൂറുകണക്കിന് അനുഭാവികൾ പങ്കെടുത്തു. യോഗത്തിൽ പത്തിന പ്രചാരണ പരിപാടിയും അവതരിപ്പിച്ചു.
യോഗം അക്കമിട്ട നിരത്തിയ പത്ത് ആവശ്യങ്ങളും ബ്രിട്ടനിലെ സിഖ് സമുദായത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. പാർട്ടികളും സ്ഥാനാർഥികളും ഈ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സമുദായം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക എന്ന് യുകെ സിഖ് ഫെഡറേഷൻ അദ്ധ്യക്ഷൻ അമരിക് സിംഗ് പറഞ്ഞു.
അതേ സമയം സിഖ് സമുദായത്തിന്റെ ആവശ്യങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും ബ്രിട്ടീഷ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സമിദായത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല