1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

ഈജിപ്തില്‍ പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയതായി സൈനിക ജനറല്‍ വെളിപ്പെടുത്തി. ഹുസ്‌നി മുബാറക്ക് രാജിവച്ചശേഷം നടന്ന പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെയാണ് പട്ടാളക്കാര്‍ കന്യകാത്വ പരിശോധനയ്ക്ക്് വിധേയരാക്കിയത്. ഇക്കാര്യം വെളിപ്പെടുത്തിയ മുതിര്‍ന്ന ജനറലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സിഎന്‍എന്‍ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്തീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് സൈനിക ജനറലായ മേജര്‍ അമര്‍ ഇമാം അന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സൈനികര്‍ തങ്ങളെ മാനഭംഗപ്പെടുത്തി എന്ന ആരോപണം വരാതിരിക്കാനാണ് പരിശോധന നടത്തിയതെന്നാണ് ജനറല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മുബാറക് രാജിവച്ച് ഒരുമാസം കഴിഞ്ഞു നടന്ന പ്രകടനത്തില്‍ പങ്കെടുത്തവരെ സാധാരണ വേഷമണിഞ്ഞ സൈനികര്‍ ആക്രമിക്കുകയും തുടര്‍ന്ന് പ്രക്ഷോഭകേന്ദ്രമായ തഹ്രീര്‍ ചത്വരത്തിലുണ്ടായിരുന്ന 149 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായ 17 സ്ത്രീകളെ മര്‍ദിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. അവരെ നഗ്‌നരാക്കി പരിശോധന നടത്തുകയും വ്യഭിചാരക്കുറ്റം ചുമത്തുമെന്ന് ഭയപ്പെടുത്തി കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.