വർധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാരീസിൽ ആക്ഷൻ സിനിമകളുടെ ചിത്രീകരണത്തിന് നിയന്ത്രണം. ചിത്രീകരണം നടക്കുമ്പോൾ സുരക്ഷാ സൈനികരുടെ യൂണിഫോമിലുള്ള നടീനടന്മാർക്ക് തീവ്രവാദികളുടെ ആക്രമണ ഭീഷണി കൂടുമെന്നതാണ് കാരണം.
അടിയന്തിര സാഹചര്യങ്ങളിൽ ഇവർ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനും കാരണമാകുന്നുണ്ടെന്ന് പോലീസ് അധികാരികൾ അറിയിച്ചു. ചിത്രീകരണത്തിൽ ഉപയോഗിക്കുന്ന വ്യാജ ആയുധങ്ങൾക്കും പെട്ടിത്തെറി പോലുള്ള ഇഫെക്ട്സ് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ജനുവരിയിലെ തീവ്രവാദി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനു ശേഷം പാരീസ് പോലീസ് കടുത്ത സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന തിരക്കിലാണ്. നേരത്തെ ചാർലി എബ്ദോ ആക്രമണത്തിന് സാക്ഷികളായവർ അതൊരു സിനിമാ ഷൂട്ടിംഗ് ആണെന്നാണ് തങ്ങൾ ആദ്യം വിചാരിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാരീസിലെ പ്രശസ്തമായ ഈഫൽ ടവറും ലൂവ്റ് മ്യൂസിയവും അടക്കമുള്ള പ്രധാന കേന്ദ്രങ്ങളെല്ലാം ലോകത്തെമ്പാടുമുള്ള സംവിധായകരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളാണ്. 20 അന്താരാഷ്ട്ര സിനിമകളടക്കം 930 സിനിമകളാണ് കഴിഞ്ഞ വർഷം പാരീസിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല