ലോറിയിടിച്ച് മരിച്ച് വഴിയില്‍ കിടക്കുകയായിരുന്ന വൃദ്ധയുടെ പേഴ്സ് കള്ളന് മോഷ്ടിച്ചു. മാഞ്ചസ്റ്ററിലെ ലെയ്ഗിലാണ് 82കാരിയായ സ്ത്രീ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും നാണംകെട്ട ഒരു മോഷണം അന്വേഷിക്കേണ്ടതായി വന്നിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു.
ആറ് അടി പൊക്കമുള്ള, വെളുത്ത, 30നും 40നും മധ്യേ പ്രായമുള്ള ആള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്.
ഇയാളെക്കുറിച്ചുള്ള വിവരശേഖരണത്തിനായി സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പൊലീസ്. മോഷണം നടന്ന സമയത്ത് ലെയ്ഗ് റോഡ് പ്രദേശത്തുണ്ടായിരുന്ന ആരെങ്കിലും ഒരു പക്ഷെ ഇയാളെ കണ്ടിട്ടുണ്ടാകുമെന്നും, കണ്ടിട്ടുള്ളവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തനിക്ക് കിട്ടിയ അവസരം മോഷ്ടാവ് വിനിയോഗിച്ചതായി കേസന്വേഷണത്തിന്റെ ചുമതലയുള്ള പൊലീസ് സംഘത്തിലൊരാള്‍ പറഞ്ഞു. ആ സ്ത്രീ മരിക്കുകയാണെന്നോ, അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ മോഷ്ടാവ് പണത്തോടുള്ള ആഗ്രഹം നിറവേറ്റുകയാണ് ചെയ്തതെന്നും പൊലീസ് ഉദദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷ്ടാവിനെക്കുറിച്ചുള്ള ഏകദേശ രൂപം അറിയാമെങ്കിലും ഇകുവരെ ആരെയും കണ്ടെത്താനോ, മാര്‍ക്ക് ചെയ്യാനോ പറ്റിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല