ബലാത്സംഗ കേസിലെയും ലൈംഗിക അധിക്ഷേപ കേസിലെയും മറ്റും ഇരകള്‍ മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ സ്വാധീനത്തിലാണെങ്കില്‍ അക്രമിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന അഭിഭാഷകന്റെ ബ്ലോഗ് പോസ്റ്റ് വിവാദത്തില്‍. പെണ്‍കുട്ടി മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ താന്‍ ബലാത്സംഗത്തിന് ഇരയായി എന്ന് പറയാന്‍ അവകാശമില്ലെന്നും അഭിഭാഷകന് കുറിപ്പില്‍ പറയുന്നു. സോമര്‍സെറ്റില്‍ നിന്നുള്ള ഡേവിഡ് ഓസ്ബോണ്‍ എന്ന അധ്യാപകനാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ തന്റെ ബ്ലോഗിലൂടെ നടത്തിയത്.
‘സ്്ത്രീ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കാനായില്ല എന്ന വാദത്തെ ആകര്ഷണമില്ലാത്തതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവള്‍ക്ക് ബോധമില്ലാത്ത അവസ്ഥയിലാണ് അനുവാദം നല്‍കിയത്, ബോധമുണ്ടായിരുന്നെങ്കില് അനുവാദം നല്‍കില്ലായിരുന്നു, ഈ വാദങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്റെ പുസ്തകത്തില്‍ സമ്മതം എന്നാല്‍ സമ്മതം എന്ന് തന്നെയാണ്, കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. സംഭവത്തിന് ശേഷമുള്ള പശ്ചാതാപത്തെ ബലാത്സംഗമായി കാണാന്‍ കഴിയില്ല’ ഇതായിരുന്നു ഡേവിഡ് ഓസ്ബോണിന്റെ ബ്ലോഗ് പോസ്റ്റിലെ ആദ്യ വരികള്‍.
പരാതിക്കാരി ലഹരിയുടെ സ്വാധീനത്തിലായിരുന്നെങ്കില്‍ പിന്നെ കുറ്റം ചാര്ത്തപ്പെട്ടിരിക്കുന്നയാള്ക്ക് പ്രതിരോധത്തിനുള്ള കാരണമായി. കഥ അവിടെ അവസാനിച്ചു. തുടങ്ങിയ പരാമര്‍ശങ്ങളും ഇയാള്‍ ബ്ലോഗിലൂടെ നടത്തുന്നുണ്ട്.
അഭിഭാഷകനായ ഡേവിഡ് ഓസ്ബോണിനെതിരെ സ്ത്രീ സംഘടനകളും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്‍ഡ് വയലന്‍സ് എഗന്‍സ്റ്റ് വുമണ്‍ കൊളീഷന്‍ ഡയറക്ടര്‍ സാറാ ഗ്രീന്‍ ഡേവിഡ് ഓസ്ബോണിന്റെ ബ്ലോഗിനെയും അഭിപ്രായങ്ങളെയും അപഹാസ്യമെന്നാണ് വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ ഖേദ പ്രകടനത്തിന് മുതിരാതെ കൂടുതല്‍ സ്ത്രീ വിരുദ്ധമായ പ്രസ്താവനകള്‍ നടത്താനാണ് ഇയാള്‍ മുതിര്‍ന്നത്.
എല്ലാം തുറന്ന് കാണിച്ച് തെരുവുകളിലൂടെ നടക്കുന്ന സ്ത്രീകളെ പുരുഷന്മാര് പ്രയോജനപ്പെടുത്തുമ്പോള്‍ നിയമത്തിന്റെ പിടി പുരുഷന്മാരുടെ മേല്‍ വരുന്നതിന്റെ സാംഗത്യത്തെ താന്‍ ചോദ്യം ചെയ്യുന്നു എന്ന തരത്തിലായിരുന്നു ഓസ്ബോണ്‍ പ്രതികരിച്ചത്. സ്ത്രീകള്‍ മര്യാദക്ക് വേഷം ധരിച്ച്, ലെക്കില്ലാതെ മദ്യപിക്കാതെ ജീവിച്ചാല്‍ ബലാത്സംഗത്തിന്റെ എണ്ണം കുറയുമെന്ന സാരോപദേശവും ഇയാള്‍ സ്ത്രീകള്‍ക്ക് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല