വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തികളിലെത്തിയപ്പോൾ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ റെക്കോർശ് പോളിംഗ്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയാറ്റപ്പോൾ പോളിംഗ് ശതമാനം 67.08 രേഖപ്പെടുത്തി.
അതേസമയം ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചു. ഇന്നലെ പുറത്തുവന്ന ഏഴ് എക്സിറ്റ് പോൾ ഫലങ്ങളും ആപ്പിന് അനുകൂലമായി വിധിയെഴുതി.
31 മുതൽ 53 വരെ സീറ്റുകൾ ആം ആദ്മി പാർട്ടി സ്വന്തമാക്കുമെന്നാണ് ഫലങ്ങൾ പറയുന്നത്. ബിജിപിക്ക് 17 മുതൽ 31 വരെ സീറ്റുകൾ മാത്രമെയുള്ളു.കോൺഗ്രസിന് പരമാവധി അഞ്ചു സീറ്റുകൾ മാത്രമേ ഫലങ്ങൾ സാധ്യത കൽപ്പിക്കുന്നുള്ളു.
70 അംഗ നിയമസഭയിൽ 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. തെരെഞ്ഞെടുപ്പിനു മുമ്പ് പുറത്തു വന്ന മിക്ക അഭിപ്രായ സർവേകളിലും ആം ആദ്മി പാർട്ടിക്കായിരുന്നു മുൻതൂക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല