സിറിയയിലും ഇറാഖിലും ഖലീഫാ ഭരണം പ്രഖ്യാപിച്ച് അരാജകത്വം വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയോട് ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ജോര്‍ദ്ദാന്‍ സേനയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് ട്രൂപ്പുകളും. കഴിഞ്ഞ ദിവസം ജോര്‍ദ്ദാന്‍ പൈലറ്റിനെ ജീവനോടെ ചുട്ടെരിച്ച തീവ്രവാദികളുടെ കാടത്തം വീഡിയോയില്‍ ചിത്രീകരിച്ച് പുറത്ത് വിട്ടശേഷം കനത്ത ആക്രമണമാണ് ജോര്‍ദ്ദാന്‍ നടത്തുന്നത്. ഈ ആക്രമണങ്ങള്‍ക്ക് ശക്തി പകരുന്നതിനാണ് ബ്രിട്ടീഷ് ട്രൂപ്പുകളും ജോര്‍ദ്ദാന്‍ സേനയ്ക്കൊപ്പം ചേരുന്നത്.
ഐഎസിനെതിരായ ആക്രമണം ശക്തമായിരുന്നെങ്കിലും സറിയയില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. ഇനി ഇറാഖിലേക്ക് കൂടി ആക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് ജോര്‍ദ്ദാനും അമേരിക്കയും ലക്ഷ്യമിടുന്നത്. ഇതിന് ബ്രിട്ടന്റെ സഹായം നിര്‍ണായകമാകും. ഇറാഖി-കുര്‍ദ്ദിഷ് സേനകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 60 അംഗ മിലിട്ടറി പ്ലാനേഴ്സിനെ ബ്രിട്ടണ് വിട്ടുനല്‍കും. ഐഎസിനെതിരെ ഏത് രീതിയില്‍ ആക്രമണം നടത്തണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വിപുലമായ പദ്ധതികള്‍ തയാറാക്കുന്നതിനുമാണിത്.
ബ്രിട്ടീഷ് പട്ടാളത്തിന്റെ കൈവശമുള്ള റോയല്‍ ആര്‍ട്ടിലറി ഡ്രോണ്‍സ്, ഇലക്ട്രോണിക് ജാമേഴ്സ്, ആര്‍എഎഫ് സെന്റിനല്‍ ആര്1 സ്പൈ പ്ലെയിന്‍ എന്നിവ ബ്രിട്ടണ് വിട്ടുനല്‍കും. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണങ്ങള്‍ക്ക് ബ്രിട്ടണ് കാര്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. ഈ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നത് കൂടിയാകും ബ്രിട്ടന്റെ സൈനിക സഹായങ്ങള്‍. വരും ദിവസങ്ങളില്‍ ബ്രിട്ടനില്‍നിന്ന് കൂടുതല്‍ ട്രൂപ്പുകള്‍ ഇറാഖിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല