ഹരിയാനയിലെ രോഹ്തകിൽ യവതിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനു ശേഷം വയലിൽ ഉപേക്ഷിച്ചു. ബഹു അക്ബർപൂരിലെ ഒരു വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
28 വയസുള്ള യുവതിക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശവശരീരം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്.
യുവതിയുടെ മലദ്വാരത്തിൽ കല്ലുകളും ജനനേന്ദ്രയത്തിൽ 16 സെന്റിമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗർഭ നിരോധന ഉറകളും കണ്ടെത്തി. മാറിടങ്ങളിലും തുടകളിലും ബ്ലേഡ് കൊണ്ട് വരഞ്ഞിട്ടുമുണ്ട്.
ശവശരീരം കണ്ടെടുക്കുമ്പോൾ യുവതിയുടെ മുഖം മൃഗങ്ങൾ കടിച്ചു വികൃതമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു പീഡനം താൻ ആദ്യമായാണ് കാണുന്നതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ എസ്. കെ. ധത്തെർവാൽ വെളിപ്പെടുത്തി. ഹരിയാന പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല