ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ആണവ ദുരന്തമുണ്ടായാൽ ഇരകൾക്ക് വിദേശ കമ്പനികൾക്കെതിരെ കേസ് കൊടുക്കാൻ കഴിയില്ല എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ദുരന്തം ഉണ്ടായാൽ ഉത്തരവാദിത്തം പ്ലാന്റ് നടത്തിപ്പുകാർക്കായിരിക്കും എന്ന് കരാറിൽ പറയുന്നു. ബാധ്യത, നഷ്ടപരിഹാരം എന്നിവയെക്കുറിച്ചും കരാറിൽ പറയുന്നുണ്ട്.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിന് മൂന്നു ദിവസം മുമ്പ് ഇന്ത്യ അമേരിക്ക ആണവ ഗ്രൂപ്പുമായി ലണ്ടനിൽ നടത്തിയ ചർച്ചയിലാണ് വ്യവസ്ഥകളിൽ അന്ത്മ തീരുമാനമായത്.
ഇന്ത്യ അമേരിക്ക ആണവകരാർ സംബന്ധിച്ച വിവാദ വ്യവ്സ്ഥയാണ് ഇരകളുടെ നഷ്ട് പരിഹാര ബാധ്യതയും അപകടത്തിന്റെ ഉത്തരവാദിത്തവും. ആണവ ദുരന്ത ബാധ്യതാ നിയമ പ്രകാരം നിലയത്തിന്റെ നടത്തിപ്പുകാർ മാത്രമല്ല, ആണവ സാമഗ്രികൾ വിതരണം ചെയ്യുന്നവരും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല