ഗൂഗിള്‍ മാപ്പിന്റെ പത്താം വാര്‍ഷികമാണ് ഇന്ന്. വഴിയറിയാത്ത സ്ഥലങ്ങളില്‍ വഴികാട്ടിയായി ഇന്ന് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ നാവിഗേറ്റര്‍ ഉള്‍പ്പെടെ അതിന്റെ പൂര്‍ണ വളര്‍ച്ചയെത്തിയിട്ട് അധിക നാളായില്ല. മറ്റ് ഏതൊരു ഉത്പന്നത്തെയും പോലെ, ബേസികായിട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിച്ചിരുന്നത്.
കാലാന്തരങ്ങളായുള്ള ഗവേഷണങ്ങളുടെയും വികസിപ്പിക്കലുകളുടെയും ഫലമായി ഗൂഗിള്‍ മാപ്പ്‌സ് ഇന്ന് ഉത്തമമായ ഒരു വഴികാട്ടിയാണ്. ചെറിയ ചെറിയ കടകളെ പോലും കണ്ടെത്താനും അവിടേക്ക് യാത്രികനെ അല്ലെങ്കില്‍ യാത്രികയെ എത്തിക്കാനും ഗൂഗിള്‍ മാപ്പിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
2007ലാണ് അമാന്‍ഡ ലെയ്ച്ത് മൂര്‍ ഗൂഗിള്‍ മാപ്പ്‌സ് ടീമില്‍ ജോലിക്ക് ചേരുന്നത്. ഇപ്പോള്‍ അമാന്‍ഡ ലീഡ് പ്രൊഡക്ട് മാനേജരാണ്. ദ് ഫോര്‍ച്യൂണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഗൂഗിളിലെ ജീവിതവും ഗൂഗിള്‍ മാപ്പ്‌സില്‍ അടുത്തത് എന്ത് എന്നുമുള്ള കാര്യങ്ങള്‍ അമാന്‍ഡ വിശദീകരിക്കുന്നുണ്ട്. ആളുകളുടെ ദൈനംദിന ജീവിതം എങ്ങനെ കൂടുതല്‍ എളുപ്പമാക്കാമെന്നാണ് ഗൂഗിള്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നത്. പിരിമുറുക്കം സൃഷ്ടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ട്രെയിന്‍ സമയത്തിന് വരുമോ ? ജോലിക്ക് പോകണമെങ്കില്‍ ഞാന്‍ ഏത് റോഡില്‍ കൂടി പോകണം ? ലഞ്ച് കഴിക്കാന്‍ ഏത് റെസ്‌റ്റോറന്റ് തെരഞ്ഞെടുക്കണം ? തുടങ്ങി എല്ലാ ദിവസവും ആളുകള്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിത്. ഇത്തരം സങ്കീര്‍ണതകള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഗൂഗിളിന്റെ ശ്രമം. ഗൂഗിള്‍ മാപ്പ്‌സില്‍നിന്ന് പ്രതീക്ഷിക്കാവുന്നത് ഇനി ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല