വാശിയേറിയ പോരാട്ടത്തിനു ശേഷം ഡൽഹി ആരു ഭരിക്കണം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഡൽഹി നിയമസഭ തിരെഞ്ഞെടുപ്പു ഫലം ഇന്ന് പ്രഖ്യാപിക്കും.
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ഉച്ചയോടെ ഡൽഹി ആരു ഭരിക്കുമെന്നതിനെ പറ്റി വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്.
എഴുപത് സീറ്റുകളിലേക്ക് ജനുവരി ഏഴിനാണ് തെരെഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ നടന്ന വാശിയേറിയ പ്രചാരണ പോരാട്ടം ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിനും കാരണമായി.
അഭിപ്രായ സർവേകളും എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി സർക്കാർ നിലവിൽ വരുമെന്ന് പ്രവചിക്കുന്നു. എഴുപത് അംഗ നിയമ സഭയിൽ അമ്പത്തിമൂന്ന് സീറ്റുകൾ വരെ ആം ആദ്മി പാർട്ടി സ്വന്തമാക്കുമെന്നാണ് പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല