കേൾവി തകരാറുള്ളവർക്ക് ഒരു സന്തോഷ വാർത്ത. നേരിയ വൈദ്യുതി ഷോക്ക് നൽകുന്ന ഒരു ഉപകരണം നാവിൽ ഒന്നു തൊടുവിച്ചാൽ മതി. കൊളോറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് കേൾവിക്കുറവുള്ളവർക്ക് ആശ്വാസമാകുന്ന പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്.
ശബ്ദതരംഗങ്ങളെ മൈക്രോഫോൺ ഉപയോഗിച്ച് പിടിച്ചെടുത്ത ശേഷം അവയെ ബ്ലുടൂത്ത് വഴി അയക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വൈദ്യുത സിഗനലായി മാറുന്ന ശബ്ദതരംഗങ്ങളെ നാവിലുള്ള അതിസൂക്ഷമായ നാഡികളിലേക്ക് കൈമാറുന്നു.
നിലവിൽ ശസ്ത്രക്രിയയിലൂടെ കേൾവി സഹായികൾ ചെവിയിൽ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശസ്ത്രക്രിയ ചെലവേറിയതും എല്ലാതരം രോഗികൾക്കും യോജിക്കുന്നതും അല്ല.
നാവിലേക്ക് വൈദ്യുതി തരംഗങ്ങളായെത്തുന്ന ശബ്ദത്തെ മനസിലാക്കാൻ ഉപയോക്താക്കൾക്ക് ഏതാണ്ട് രണ്ടു മാസത്തെ പരിശീലനം വേണ്ടി വരും. നിലവിൽ ഉപകരണത്തിന് കൈയ്യിൽ പിടിക്കാവുന്ന വലിപ്പം ആണുള്ളത്. എന്നാൽ അധികം വൈകാതെ മറ്റുള്ളവരുടെ കണ്ണിൽ പെടാത്ത രീതിയിൽ വായിൽ ഒളിപ്പിക്കാൻ കഴിയും വിധത്തിൽ ഉപകരണം ചെറുതാക്കാൻ കഴിയുമെന്ന് വിദഗ്ദർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല