ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ കള്ളപണക്കാർക്കും നികുതി വെട്ടിപ്പുകാർക്കും എച്ച്എസ്ബിസി ബാങ്കിന്റെ സ്വിസ് ശാഖകളിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തു വന്നതോടെ ബാങ്കിനെതിരെ പ്രതിഷേധം ശകതമാകുന്നു.
യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ബാങ്കിന്റെ ഇടപാടുകൾ സൂക്ഷ്മപരിശോധന നടത്താൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.
യുകെയിൽ നികുതി വെട്ടിപ്പിനെതിരെയുള്ള നടപടികൾ ശക്തമാക്കണമെന്ന് ട്രെഷറി മന്ത്രി ഡേവിഡ് ഗോക്ക് പാർലിമെന്റിൽ ആവശ്യപ്പെട്ടു. എച്ച്എസ്ബിസി ബാങ്കിന്റെ മുൻ മേധാവി സ്റ്റീഫൻ ഗ്രീനെ വാണിജ്യ മന്ത്രി ആയി നിയമിക്കുന്നതിന് മുമ്പ് സൂക്ഷ്മ പരിശോധന നടത്തിയിരുന്നോ എന്ന ലേബർ പാർട്ടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എച്ച്എസ്ബിസി ബാങ്കിന്റെ പെരുമാറ്റത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2005 മുതൽ 2007 വരെയുള്ള ഇടപാടുകളുടെ വിവരങ്ങളാണ് ബാങ്ക് പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല