നഴ്സുമാരെ കണ്ടെത്താനായി എൻഎച്ച്എസ് മാനേജർമാർ ലോകം മുഴുവൻ നടത്തിയ യാത്രകളുടെ വിവരങ്ങൾ പുറത്തായി. ടെലിഗ്രാഫാണ് എൻഎച്ച്എസ് കഴിഞ്ഞ വർഷം നടത്തിയ നൂറോളം യാത്രകളുടെ വിവരങ്ങൾ പുറത്തു വിട്ടത്.
ഈ യാത്രകളിൽ എൻഎച്ച്എസ് കണ്ടെത്തി നിയമിച്ച മിക്ക നഴ്സുമാരും ഏതാനും മാസങ്ങൾക്കു ശേഷം ജോലി ഉപേക്ഷിച്ചെന്നും വാർത്തയിൽ പറയുന്നു. മുൻവർഷങ്ങളേക്കാൾ ഒമ്പതു മടങ്ങാണ് കഴിഞ്ഞ വർഷത്തെ എൻഎച്ച്എസ് നടത്തിയ യാത്രകളുടെ എണ്ണം.
ഇപ്രകാരം നിയമിച്ച നാലിൽ ഒരാൾ ഏതാനും മാസങ്ങൾക്കകം തന്നെ ജോലി ഉപേക്ഷിച്ചു. ഓരോ യാത്രയിലും എൻഎച്ച്എസ് സംഘം ആഡംബര ഹോട്ടലികളിലാണ് താമസിച്ചത്. ഒരു യാത്രക്ക് ഏതാണ്ട് ഒരെഉ ലക്ഷം പൗണ്ട് ചെലവു വരും.
ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ, ഇന്ത്യാ എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം യാത്രകൾ. മിക്ക സ്ഥലങ്ങളിലും സംഘം ഒരാഴ്ചയോളം താമസിച്ചിട്ടുണ്ട്. വളരെ കുറച്ചു നിയമനം മാത്രം നടത്തിയ യാത്രകളുണ്ട്. ചില യാത്രകളിലാകട്ടെ ഒരു നിയമനം പോലും നടത്തിയിട്ടുമില്ല.
നികുതി ദായകരുടെ പണം ധൂർത്തടിച്ചതിനെതിരെ എൻഎച്ച്എസിനെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ബ്രിട്ടനിൽ നഴ്സുമാരുടേയും മറ്റ് മെഡിക്കൽ വിദഗ്ദരുടേയും ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ടെലിഗ്രാഫിന്റെ വെളിപ്പെടുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല