വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ രണ്ടാമത് സംഗമം ജൂണ്‍ 25ന് ബര്‍മിങ്ങാമിനടുത്ത് സട്ടണ്‍ കോള്‍ഫീല്‍ഡില്‍ വെച്ച് നടക്കും. 2010 ഒക്ടോബറിലാണ് പ്രഥമസംഗമം നടത്തിയത്. മറ്റുള്ളവര്‍ പ്രാദേശിക പേരുകളിലും പഞ്ചായത്തുകളുടെ പേരുകളിലും ഒത്തുകൂടുമ്പോള്‍ ഒരു ജില്ല മുഴുവനായി എടുത്താണ് വയനാട്ടുകാര്‍ സംഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയ്ക്കാണ് സംഗമം നടത്തിപ്പിന്റെ ചുമതല.
കൂട്ടായ്മയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഇംഗ്ലണ്ടിലെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ വിദഗ്ദ്ധരുടെ ക്ലാസ്, വയനാടിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. വയനാടിന്റെ വികസനം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ വയനാട്ടിലെ ജനപ്രതിനിധികളുടെ മുമ്പാകെ സമര്‍പ്പിക്കും. ജൂണ്‍ 25ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പരിപാടി നടക്കുക.
സംഗമം നടക്കുന്ന ഹാളിന്റെ വിലാസം:
St.Chad’s Church Centre
Stonby hust road, Erdington
Birmingham. B248HA
കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി: 07916347245,
ജോണ്സണ്: 07737935818,
രാജന്: 01527451498,
ഷാജി: 07575786594,
ബെന്നി: 07735623687
എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല