സാമ്പത്തിക വളര്‍ച്ചയുടെയും എണ്ണ വിലയിടിവിന്റെയും തത്ഫലമായി വ്യവസായ സംരംഭങ്ങള്‍ക്കുണ്ടായ ലാഭത്തിന്റെ ഒരംശം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ജിഡിപി അക്കങ്ങളിലൂടെ മാത്രമല്ല സാമ്പത്തിക ഉന്നമനം കാണിക്കേണ്ടത് തൊഴിലാളിയുടെ പേഴ്‌സ് നിറച്ചിട്ടാണെന്ന നിലപാടാണ് ഡേവിഡ് കാമറൂണിനുള്ളത്.
തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണമെന്ന് ഡേവിഡ് കാമറൂണ്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ആനുവല്‍ കോണ്‍ഫറന്‍സില്‍ ഡേവിഡ് കാമറൂണ്‍ ഇക്കാര്യങ്ങള്‍ പ്രസംഗത്തിലൂടെ ഉന്നയിക്കും.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തുടരുന്നതിനെ സംബന്ധിച്ച് റെഫറന്‍ഡം നടത്തണമെന്ന് ബ്രിട്ടണിലെ വലിയ ബിസിനസ് ഗ്രൂപ്പിന്റെ മേധാവി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. 2016ലെങ്കിലും ഇത് നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ജോണ്‍ ലോങ് വെര്‍ത്ത് പറഞ്ഞു. അതേസമയം മെയ് മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ 2017ല്‍ റെഫറന്‍ഡം നടത്താമെന്നും ഡേവിഡ് കാമറൂണ് ലോങ് വെര്‍ത്തിന് മറുപടി നല്‍കി.
അഞ്ച് മില്യണ്‍ തൊഴിലാളികളോളം ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകളാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിലുള്ളത് എന്നതിനാല്‍ ഡേവിഡ് കാമറൂണിന് ഇവരെ തഴയാനാവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല