വോട്ടവകാശം വിലക്കിയിട്ടുള്ള തടവുകാരും മുന്‍ തടവുകാരും നഷ്ടപരിഹാരത്തിനോ നിയമ സംബന്ധിയായ ചെലവുകല്‍ക്കോ അവകാശമുള്ളവരല്ലെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്. 1015 ഓളം ആളുകളാണ് ക്ലെയ്മുകള്‍ക്കായൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. എന്നാല്‍ ആരുടെയും അപേക്ഷ അംഗീകരിക്കാന്‍ കോടതി തയാറായില്ല. തടവുകാരുടെ വോട്ടവകാശം യുകെ നിഷേധിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും തടവുകാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് വിധിച്ചിരിക്കുന്നത്.
2009-2011 കാലയളവുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്ന തടവുകാരും മുന്‍തടവുകാരും ചേര്‍ന്നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. 2009 ജൂണില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, 2010 മെയില്‍ നടന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, സ്‌കോട്ടിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, വെല്‍ഷ് അസംബ്ലി തെരഞ്ഞെടുപ്പ്, നോര്‍ത്ത് ഐറിഷ് അസംബ്ലി തെരഞ്ഞെടുപ്പ് എന്നിവയില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്ന തടവുകാരാണ് കോടതിയെ സമീപിച്ചത്. തങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ജയില്‍ അധികൃതര്‍ നിഷേധിച്ചുവെന്നാണ് ഇവരുടെ പരാതി. തടവുകാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും 2005ല്‍ സ്ട്രാസ്‌ബോര്‍ഗ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ വാദങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ തടവുകാരുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതികല്‍ അംഗീകരിക്കാന്‍ കോടതി കൂട്ടാക്കിയില്ല.
തടവുകാരുടെ വോട്ടിംഗ് അവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുകെയില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കേണ്ട ഒന്നാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റീസ് വക്താവ് പറഞ്ഞു. എന്നിരുന്നാലും തടുവുകാര്‍ക്ക് നഷ്ടപരിഹാരമോ പ്രിസണേഴ്‌സ് കോസ്‌റ്റോ അംഗീകരിക്കാതിരുന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല