ബ്രിട്ടണിലെ തടവറകളില്‍ ആയിര കണക്കിന് ആളുകള്‍ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടീഷ് തടവുകളില്‍ കഴിയുന്ന ആയിര കണക്കിന് ആളുകള്‍ ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ബലാത്സംഗത്തിനോ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന് ഓണ്‍ സെക്സ് ഇന്‍ പ്രിസണാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തടവുകാരില്‍ ഒരു ശതമാനം പേര് ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അഞ്ച് ശതമാനം പേര് നിര്‍ബന്ധിത ലൈംഗികതയ്ക്ക് ഇരയായി. ഇങ്ങനെ നോക്കിയാല്‍ തടവിലായിരുന്ന 850 മുതല്‍ 1650 പേര് വരെ ലൈംഗിക ചൂഷണത്തിന് ഇരയായി. 2005 മുതല്‍ 2013 വരെയുള്ള കാലത്താണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടക്കുന്ന ആദ്യത്തെ ജയില്‍ റിവ്യുവാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല