ഇരുപത് വര്‍ഷം മുമ്പ് കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് മാറി നല്‍കിയതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. 1994 ല്‍ തെക്കന്‍ ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വച്ചാണ് ഇന്‍കുബേറ്ററില്‍ സൂക്ഷിക്കുന്നതിനിടെ പെണ്‍കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയത്.
ഇപ്പോള്‍ ഇരുപതു വയസുള്ള യുവതികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രണ്ടു മില്യണ്‍ യൂറോ ആണ് ആശുപത്രി നഷ്ടപരിഹാരം നല്‍കേണ്ടത്. നഴ്സിന് സംഭവിച്ച അബദ്ധമായിരുന്നു കുഞ്ഞുങ്ങള്‍ മാറിപ്പോകാന്‍ കാരണം.
പത്തു വര്‍ഷം മുമ്പാണ് കുഞ്ഞുങ്ങള്‍ മാറിപ്പോയതായി മാതാപിതാക്കള്‍ മനസിലാക്കിയത്. കുഞ്ഞുങ്ങള്‍ക്ക് പത്തു വയസായപ്പോള്‍ പിതാവിന്റെ മുഖഛായയുമായി ചേരുന്നില്ലെന്ന് സംശയം തോന്നി ഒരു കുടുംബം രക്ത പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കുടുംബത്തെ കണ്ടെത്തിയത്. എന്നാല്‍ പത്തു വര്‍ഷം വളര്‍ത്തിയ കുഞ്ഞുങ്ങളെ പരസ്പരം കൈമാറാന്‍ ഇരു കുടുംബങ്ങളും തയാറായില്ല. പിന്നീട് ഇരു കുടുംബങ്ങളും ചേര്‍ന്ന് ആശുപത്രിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല