1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

വെള്ളിത്തിരയിലെ ആ മുഴുങ്ങുന്ന ശബ്ദം ഇനി ക്രിക്കറ്റ് കളി പറയും. അമിതാഭ് ബച്ചന്‍ ക്രിക്കര്‍ കമന്റേറ്ററായി അരങ്ങേറുകയാണ് ഈ ക്രിക്കറ്റ് ലോകകപ്പില്‍. ഫെബ്രുവരി 15 ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യാ പാക്കിസ്താന്‍ മത്സരത്തിലാണ് ബച്ചന്‍ കമന്റേന്ററായി എത്തുന്നത്.

കമന്ററി ബോക്‌സില്‍ ബച്ചനു കൂട്ടായി കപില്‍ ദേവും ഹര്‍ഷ ഭോഗ്‌ലെയും ഉണ്ടായിരിക്കും. തന്റെ പുതിയ ചിത്രം ഷമിതാഭിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ബച്ചന്‍ കളി പറയുന്നത്.

ബച്ചനൊപ്പം നടന്‍ ധനുഷും അക്ഷര ഹാസനും അഭിനയിക്കുന്ന ഷമിതാഭ് മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ബച്ചന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ബച്ചന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ആകുന്നതിനെക്കുറിച്ച് ആശങ്കാകുലനാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. തീവ്ര പരിശീലനത്തിലാണ് അദ്ദേഹം. ഷമിതാഭിന്റെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ ആശയമാണ് ചിത്രത്തിന്റെ പ്രചാരണാര്‍ഥം ബച്ചനെ കമന്റേറ്റര്‍ ആക്കുക എന്നത് എന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.