അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമക്കെതിരെ മാനനഷ്ടക്കേസ്. ഇന്ത്യാ സന്ദര്‍ശനത്തിടെ ഡല്‍ഹിയില്‍ വച്ച് മതസഹിഷ്ണുതയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് കേസ്.
ഉത്തര്‍ പ്രദേശിലെ ഒരു പ്രാദേശിക കോടതിയിലെ അഭിഭാഷകന് സുശീല്‍ കുമാറാണ് മാനനഷ്ടക്കേസ് നല്‍കിയത്. ഒബാമയുടെ പരാമര്‍ശം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ മോശമാക്കിയെന്ന് പരാതിയില്‍ പറയുന്നു.
കോടതി ഫെബ്രുവരി 18 ലേക്ക് കേസ് വാദം കേള്‍ക്കാനായി മാറ്റി വച്ചു. സെക്ഷന്‍ 500 പ്രകാരം ഒബാമക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കണമെന്ന് സുശീല്‍ കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയാണ് ഒബാമ ഇന്ത്യയുടെ മതസഹിഷ്ണുതയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മതസഹിഷ്ണുത ഇന്ത്യയുടെ വളര്‍ച്ചക്ക് പ്രധാനമാണെന്നായിരുന്നു ഒബാമ പറഞ്ഞത്. പിന്നീട് അമേരിക്കയില്‍ മത സംഘടനകളുടെ ഒരു ചടങ്ങില്‍ വച്ച് ഇന്ത്യയില്‍ വളര്‍ന്നു വരുന്ന മത അസഹിഷ്ണുതയെക്കുറിച്ചും ഒബാമ പരാമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല