കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് നികുതി വകുപ്പിന് കൈമാറി. പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകളെ കുറിച്ചുള്ള വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്റെ നടപടി.
നേരത്തെ ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വന്‍തുക പ്രചാരണത്തിനായി ചെലവഴിക്കുന്നതായി ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. പാര്‍ട്ടികളുടെ പ്രഖ്യാപിത സ്വത്തിനേക്കാള്‍ എത്രയോ മടങ്ങാണ് ഹൈടെക് പ്രചാരണത്തിനായി പൊടിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 363 കോടി രൂപ സംഭാവന പിരിച്ചു എന്ന് കണക്കു നല്‍കിയ ബിജെപിയുടെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ചെലവ് എകദേശം 714 കോടി രൂപയാണ്. ഡിഎംകെ ഒഴികെയുള്ള പാര്‍ട്ടികളൊന്നും തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങള്‍ക്ക് ലഭിച്ച ആകെ സംഭാവനകളെക്കുറിച്ച് വിവരം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല