പത്തില്‍ ഒമ്പത് പ്രമേഹ രോഗികളും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അജ്ഞരാണെന്ന് അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഇന്‍ ഇന്ത്യ(എപിഐ). വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ 1500 പ്രമേഹ രോഗികളില്‍ എപിഐ നടത്തിയ ഒരു സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍.
സര്‍വേയില്‍ പങ്കെടുത്ത മിക്കവരും പ്രമേഹ രോഗികളാണെങ്കിലും സ്വയം കരുതിയിരുന്നത് തങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ ആണെന്നാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രക്തത്തിലെ പഞ്ചസാരയാണ് പുതിയ പുകയില എന്ന് എപിഐ അധ്യക്ഷന്‍ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. ഏറെ വൈകാതെ ദൂഷ്യഫലങ്ങളുടെ കാര്യത്തിലും ബാധിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലും പഞ്ചസാര പുകയിലയെ മറികടക്കും.
പ്രമേഹ രോഗികളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രമേഹത്തെ സ്വന്തം ജീവിതത്തെ ബാധിക്കുന്ന ഒരു രോഗമായി കാണുന്നതില്‍ സ്ത്രീകളാണ് മുന്നില്‍. പുരുഷന്മാര് പ്രമേഹത്തെ ജോലിയെ ബാധിക്കുന്ന ഒരു അസൗകര്യം എന്ന നിലയില്‍ മാത്രമേ കാണുന്നുള്ളു എന്നും സര്വേയേയില് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല