ലോകത്തില്‍ മികച്ച വളര്‍ച്ചാ നിരക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ നഗരം പോലുമില്ല. ദി ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിട്യൂഷനാണ് വിവിധ ലോക നഗരങ്ങളുടെ വളര്‍ച്ചാ നിരക്കും രീതികളും താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കിയത്.
പഠനത്തിനായി ലോകത്തെ 300 മെട്രോ നഗരങ്ങളെയാണ് പരിഗണിച്ചത്. ഡല്‍ഹിയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍. പതിനെട്ടാം സ്ഥാനം നേടിയ ഡല്‍ഹിക്കു പുറകില്‍ മുപ്പത്തിരണ്ടാം സ്ഥാനവുമായി കൊല്‍ക്കത്തയുണ്ട്.
മുംബൈ അമ്പത്തിരണ്ടാം സ്ഥാനവും ചെന്നൈ അമ്പത്തിയേഴാം സ്ഥാനവും നേടി. ഐടി നഗരമായ ബങ്കളുരുവിന് എണ്‍പത്തിയേഴാം സ്ഥാനമാണുള്ളത്. ചൈനീസ് നഗരങ്ങളാണ് പട്ടികയില്‍ മുന്നില്‍.
ആദ്യ ഇരുപതില്‍ പതിനൊന്ന് സ്ഥാനങ്ങളും ചൈനീസ് നഗരങ്ങള്‍ക്കാണ്. മക്കാവു ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല