1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2015

ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം വിവാഹേതര ബന്ധങ്ങള്‍ അവരെ ആശങ്കപ്പെടുത്തുന്നില്ല. അവര്‍ക്ക് ആശങ്കപ്പെടാന്‍ ജീവിതത്തില്‍ മറ്റ് പലതുമുണ്ട്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ അത്ര പ്രശ്‌നമല്ല. ബ്രിട്ടണിലെ ജീവിത സാഹചര്യങ്ങളും സാമൂഹികാവസ്ഥയും അറിയുന്നതിനായി നടത്തിയ സര്‍വെയിലാണ് ബ്രിട്ടീഷുകാരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ജോലി, മാസംതോറും അടയ്‌ക്കേണ്ടുന്ന ബില്ലുകള്‍ അടയ്ക്കാത്തതിന്റെ ടെന്‍ഷന്‍ എന്നിവയാണ് വിവാഹേതര ബന്ധത്തെക്കാള്‍ ബ്രിട്ടീഷുകാരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍. മൂന്നില്‍ ഒരാള്‍ മാത്രമാണ് വിവാഹേതര ബന്ധങ്ങളും മറ്റും കാര്യമായി അലോസരപ്പെടുത്താറുള്ളതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

പത്തില്‍ ഒരാള്‍ മാത്രമാണ് സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിതം വലിയ പ്രശ്‌നമായി കണക്കാക്കുന്നത്. സന്തോഷ ജീവിതത്തിനുള്ള രഹസ്യമായി ബ്രിട്ടീഷുകാര്‍ വിലയിരുത്തുന്നത് വിവാഹത്തെയാണ്. ലോകത്തിന് മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങളെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാട് അവര്‍ വിവാഹത്തെ ഇഷ്ടപ്പെടാത്തവരാണെന്നാണ്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സര്‍വെ ഫലം. ജീവിതത്തില്‍ സന്തോഷത്തിന്റെ രഹസ്യസൂത്രമായിട്ടാണ് ബ്രിട്ടൂഷുകാര്‍ വിവാഹത്തെ കാണുന്നത്. ബ്രിട്ടണിലെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പഠിക്കുന്നതിനാണ് സര്‍വെ നടത്തിയത്. നാഷ്ണല്‍ വെല്‍ബിയിംഗ് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി പഠന റിപ്പോര്‍ട്ടുകള്‍ ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.