ഈശോയുടെ പീഢാനുഭവം സ്മരിക്കുന്ന വലിയ നോമ്പിലെ ഗദ്സെമനി കണ്വന്ഷന് കുടുംബങ്ങളുടെ ആത്മീയ വിശുദ്ധീകരണത്തിനായി കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിക്കലും സംഘവും ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.
21ന് രാവിലെ എട്ടിന് കുരിശിന്റെ വഴി പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിð ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വð ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ വൈകിട്ട് നാലിന് അവസാനിക്കും.
കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്സ് ഫോര്‍ കിംഗ്ഡം നയിക്കുó പ്രത്യേക ശുശ്രൂഷ ഉïായിരിക്കും. കണ്വന്ഷന് ഉപവാസപ്രാര്ഥനയായതുകൊണ്ട് മാതാപിതാക്കള്‍ കുട്ടികള്‍ക്കായുള്ള ഭക്ഷണം കരുതേïതാണ്.
സ്വന്തമായ വാഹനങ്ങളിð വരുó വെസ്റ്റ്ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് കവാടത്തിð കാത്തുനിðക്കുó ശുശ്രൂഷകരിðനിന്നും പാര്‍ക്കിംഗ് പെര്‍മിറ്റ് വാങ്ങി സൗജന്യമായി പാര്‍ക്ക് ചെയ്യാവുóതാണ്. വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം മൂന്ന് മിനിറ്റ് നടന്നാð കണ്വന്ഷന് ഹാളിലെത്താം.
അപ്ടണ് പാര്‍ക്ക് ടൂബ് സ്റ്റേഷനും ബസ് സ്റ്റോപ്പുകളും കണ്വന്ഷന് ഹാളിനു വളരെ അടുത്തായതിനാð കഴിയുóവര് പൊതു യാത്രാസൗകര്യം പ്രയോജനപ്പെടുത്താന്‍ സംഘാടകര്‍ അപേക്ഷിക്കുന്നു. കൂടുതð വിവരങ്ങള്‍ക്ക്: ഫാ. ജോസ് അന്തിയാകുളം എംസിബിഎസ് 07472801507, തോമസ് 07903867625, മാര്ട്ടിന് 07854634115
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല