സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
രാത്രി പത്തു മണിയോടെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നടപടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു.
വ്യാഴാഴ്ച രാവിലെ രണ്ടു മണിക്കൂറോളം തരൂരിനെ ചോദ്യം ചെയ്തിരുന്നു. അതിനു പുറമേയാണ് അന്നു രാത്രി തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
പ്രത്യേക അന്വേഷണ സംഘം തലവന്‍ പി. എസ്. കുശ്‌വാഹയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സംബന്ധിച്ച വിവരങ്ങളും അന്വേഷിച്ചതായാണ് സൂചന.
തരൂരിന്റെ ഡ്രൈവര്‍മാരായ നാരയണ്‍ സിംഗ്, ബജ്‌രങ്കി എന്നിവരേയും വീണ്ടും ചോദ്യം ചെയ്തു. കേസില്‍ മൂന്നാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്.
2014 ജനുവരി 17 നാണ് തരൂരിന്റെ ഭാര്യ സുനന്ദയെ ഡല്‍ഹി ചാണക്യപുരിയിലുള്ള ലീലാ പാലസ് ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല