വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബിന് പത്ത് വയസ്സ്. 2005 ഫെബ്രുവരി 14നാണ് യൂട്യൂബ് നിലവില്‍ വന്നത്. ചെറിയ രീതിയില്‍ തുങ്ങിയ യൂട്യൂബ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ്. അമച്വര്‍ മുതല്‍ പ്രൊഫഷണല്‍ വരെ എല്ലാവരുടെയും വീഡിയോ അപ്ലോഡ് ചെയ്യാന്‍ യൂട്യൂബ് തന്നെ വേണം.
ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നാണ് 2005ല്‍ യൂട്യൂബിന് തുടക്കമിട്ടത്. മീ ഇന്‍ സൂ എന്ന ഇവരുടെ തന്നെ വീഡിയോയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോ. പിന്നീട് ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ ഒരേടായി എന്നും യൂട്യൂബുണ്ടായിരുന്നു.
2006 ഒക്ടോബറിലാണ് യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നത്. പിന്നീട് കണ്ടത് യൂട്യൂബിന്റെ വളര്‍ച്ചയായിരുന്നു. ഇന്ന് ഓരോ മിനിറ്റിലും 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. 1.13 ബില്യണ്‍ ഡോളര്‍ ആഡ റെവന്യു ഗൂഗിളിന് യൂട്യൂബിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ യഥാര്‍ത്ഥ കണക്ക് ഗൂഗിള്‍ പുറത്ത് വിടാറില്ല. ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട് ഫോണിലും, ടാബ്ലെറ്റിലും സ്മാര്‍ട്ട് ടിവിയിലും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതാണ് യൂട്യൂബിന്റെ ആപ്.
ഇപ്പോള്‍ ഏറ്റവും അധികം വ്യൂ ഉള്ളത് പിഎസ്വൈയുടെ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലാണ്. യൂട്യൂബ് സെറ്റ് ചെയ്തിരുന്ന കൗണ്ട് ലിമിറ്റും മറികടന്ന് ഗന്നം സ്റ്റൈല്‍ മുന്നേറിയതിനാല്‍ ബിറ്റ് റേറ്റും മറ്റും പുനക്രമീകരിച്ചാണ് യൂട്യൂബ് ഗന്നം സ്റ്റൈല്‍ നിലനിര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല