ആപ്പിള്‍ തങ്ങളുടെ രഹസ്യ പരീക്ഷണ ശാലയില്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ടാക്കുന്നതായി വാര്‍ത്ത. വാള് സ്ട്രീറ്റ് ജേര്‍ണലാണ് ആപ്പിള്‍ ബ്രാന്‍ഡ് നാമത്തില്‍ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു മിനിവാന്‍ പോലുള്ള വാഹനമാണ് തയ്യാറാകുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ നടക്കുന്നെങ്കിലും ആപ്പിള്‍ മേധാവികളില്‍ നിന്ന് ഒരു കാര്‍ പുറത്തിറക്കുന്നതിനെ പറ്റി അറിയിപ്പൊന്നും തന്നെ വന്നിട്ടില്ല.
സിലിക്കണ്‍ വാലി കമ്പനികളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വാഹന ഗതാഗത സാങ്കേതികതയാണ് പുതിയ വാര്‍ത്തക്കു പിന്നിലും എന്നു കരുതുന്നു. നേരത്തെ തന്നെ ഗൂഗിളും, ഉബര്‍, ടെസ്ല പോലുള്ള കമ്പനികളും ഈ രംഗത്തേക്ക് കണ്ണും നട്ടിരിപ്പാണ്.
ആപ്പിള്‍ കാര്‍പ്ലേ എന്ന ആപ്പ് ഈയിടെയാണ് അവതരിപ്പിച്ചത്. കാറോടിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഐഫോണ്‍ കോണ്ടാക്ട്സ് നോക്കാനും, ഫോണ്‍ ചെയ്യാനും, വോയ്സ് മെയിലുകള്‍ പരിശോധിക്കാനും സൗകര്യം തരുന്ന ആപ്പാണ് കാര്‍പ്ലേ.
ഇന്റര്‍നെറ്റിന്റേയും സോഫ്റ്റ്വെയര് സാങ്കേതിക വിദ്യയുടേയും അനന്ത സാധ്യതകളാണ് വാഹനങ്ങളെ കാത്തിരിക്കുന്നതെന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല