സ്വന്തം ലേഖകൻ: തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെയുള്ള കേരളീയരുടെ മാത്രമല്ല ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയുടെയും ഇഷ്ട്ട ഭക്ഷണമാണ് കപ്പ. അത് പല വിധത്തില്‍ നമുക്ക് ആസ്വദിച്ചു കഴിക്കാം. എല്ലുകപ്പ അഥവാ കപ്പ ബിരിയാണി ,ചെണ്ടക്കപ്പ അഥവാ കപ്പപുഴുങ്ങിയത്, കപ്പക്കറി, മഞ്ഞക്കപ്പപ്പുഴുക്ക് അങ്ങനെ ഒട്ടനവധി രൂപത്തിലും രുചിയിലും കപ്പ മലയാളികളുടെ തീന് മേശയില്‍ നിറയുന്നു. പണ്ട് കുടിയേറ്റ മേഖലയിലെ പാവപ്പെട്ട കര്‍ഷകര്‍ മാത്രം കഴിച്ചിരുന്ന കപ്പയുടെ വിവിധ രൂപഭേദങ്ങള്‍ ഇന്നിപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ മുതല്‍ വഴിയോര തട്ടുകടകളില്‍ വരെ പ്രധാന ഇനമായി അവതരിക്കുന്നു.
പണ്ടുള്ളവര്‍ കപ്പയും മീനും അല്ലെങ്കില്‍ കപ്പയും ഇറച്ചിയും ചേര്‍ത്തു മാത്രമേ വീടുകളില്‍ കഴിച്ചിരുന്നുള്ളൂ.എന്നാല്‍ കാലം മാറിയപ്പോള്‍ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. ഇതോടെ വെജിറ്റേറിയന്മാര്ക്കും കപ്പ ആസ്വദിച്ചു കഴിക്കാം എന്ന നില വന്നു . കൂടാതെ മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളില്‍ ,പ്രത്യേകിച്ചും പ്രധാന നഗരങ്ങളിലെ ഹോട്ടലുകളില്‍ കിട്ടുന്ന മസാലദോശയില്‍ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.
കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്… . . .ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്.കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതിനു കാരണം ഈ സയനൈഡ് വിഷം തന്നെ.
എന്നാല്‍ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. ഈ രാസവസ്തുവിന്റെ പ്രവര്‍ത്തന ഫലമാണ് കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് അല്ലാതെ വയര്‍ നിറഞ്ഞത് കൊണ്ടല്ല എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും.
എന്നാല്‍ മീനിലും ഇറച്ചിയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡ്നെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും. ഇറച്ചി കഴിക്കാത്തവര്‍ക്ക് പയറോ കടലയോ കൂട്ടി കപ്പ ആസ്വദിക്കാം. കാരണം ഇവയിലും നൈട്രൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് ആരോഗ്യവിദഗ്ദര് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഇനി കപ്പ രുചിയോടെ കഴിക്കുന്നതിനു മുന്‍പ് മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു വിഭവം കൂടി തീന് മേശയില്‍ ഉണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.കാരണം ഇത്തരം ചെറിയ കാര്യങ്ങളിലെ ശ്രദ്ധ ഭാവിയിലെ വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തടയിടുവാന്‍ ഉപകരിക്കും.എല്ലാവര്ക്കും പ്രിയപ്പെട്ട ഭക്ഷണമായ കപ്പ എന്നും പ്രിയപ്പെട്ടതായി തന്നെ തുടരുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല