ദൈനംദിനജീവിതത്തിന്റെ പെടാപ്പാടില്‍ നട്ടംതിരിയുന്ന സാധാരണ മനുഷ്യന്റെ ഭൗതികവും ആധ്യാത്മികവുമായ ജീവിതത്തില്‍ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും വേറിട്ട നവ്യമായ ആത്മീയ അനുഭവം നല്കാന്‍ സിസ്റ്റര്‍ മാര്‍ഗരീത്ത വളപ്പിലയും ഫാദര്‍ മന്‌ഫ്രെദ്ഹുബെരും ലിവര്‍പൂളില്‍ മൂന്ന് ദിവസത്തെ വചന പ്രഘോഷണത്തിനായി എത്തുന്നു.
തന്റെ സ്വതസിദ്ധമായ ലളിത ശൈലിയില്‍, മാതൃനിര്‍വിശേഷമായ ഊഷ്മളതയില്‍ അഗാധവും പ്രസക്തിയുമുള്ള ആധ്യാതമികവും ലൌകികവുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു അസുലഭ അനുഭവമായിരിക്കും .
കഴിഞ്ഞ വര്‍ഷം കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ നല്‍കിയ വചന പ്രഘോഷണം തീക്ഷ്ണമായ ഒരനുഭവമായിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും അവയുടെ ആചരണത്തെയും അടിസ്ഥാനമാക്കിഉള്ള വിഷയങ്ങള അധികരിച്ചാവും ക്ലാസുകള്‍ എടുക്കുക. രോഗശാന്തി ശുശ്രൂഷയും ഫാമിലി കൌണ്‌സിലിങ്ങും ഈദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ് .
നോമ്പ്കാലത്തിനു മുന്നൊരുക്കമായി , മനുഷ്യന്റെ പുനര്‍സൃഷ്ട്ടിക്കായി ഈ മൂന്ന് ദിവസത്തെ അനുഭവങ്ങളിലേക്ക ്‌നിങ്ങള്‍ഏ വരെയും ക്ഷണിക്കുന്നു.
കൌണ്‌സിലിംഗ് ആവശ്യമുള്ളവര്‍ നേരത്തെ സമയം അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0786 139 1066 / 0757 698 3141 / 07824 669 210
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല