കഴിഞ്ഞ വര്‍ഷം യുകെയില്‍ വെടി കൊണ്ടും അമ്പ് കൊണ്ടും പരുക്കേറ്റത് 1000ത്തില്‍ അധികം പൂച്ചകള്ക്കെന്ന് മൃഗസംരക്ഷണ സംഘടനകള്‍. എയര്‍ ഗണ്ണുകളും അമ്പും ഉപയോഗിച്ചാണ് പുച്ചകളെ പരുക്കേല്പ്പിക്കാറ്. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പൂച്ചകള്‍ക്ക് പരുക്കേറ്റത് സ്കൂള്‍ അവധിക്കാലത്താണ്.
ഈ വര്‍ഷം ഇപ്പോള്‍ തന്നെ 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആര്‍എസ്പിസിഎ പറയുന്നു. ഇത്തരത്തില്‍ പൂച്ചകളോട് ക്രൂരത കാണിക്കുന്ന ചട്ടമ്പികളെ കണ്ടെത്താനം ഉപദേശിച്ച് നേര്‍വഴിക്ക് നടത്താനും വേണ്ടി വന്നാല്‍ നിയമനടപടി എടുക്കാനും പൊലീസും സന്നദ്ധസംഘടനകളും ചേര്‍ന്ന് പദ്ധതി തയാറാക്കുന്നുണ്ട്.
എയര്ഗണ്ണിനും മറ്റും തോക്കിന്റെ ലൈസന്‍സ് ആവശ്യമില്ലാത്തതിനാലാണ് ഇത് കുട്ടികളുടെ കൈകളില്‍ പോലും എത്തുന്നതെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. ഇത് ആവശ്യമുള്ളവര്‍ക്ക് മാത്രം എന്ന് നിയമം മുലം നിയന്ത്രിക്കണമെന്നാണ് അവരുടെ ആവശ്യം.
കുട്ടികള്‍ ഇത്തരത്തില്‍ കണ്ണില്ലാത്ത ക്രൂരതകളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ ഇതിനെ നിയന്ത്രിക്കേണ്ട മാതാപിതാക്കള്‍ പലപ്പോഴും ഇത് കണ്ടില്ലെന്ന് ന
ടിക്കുന്നതാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പോലും ആക്രമണം രൂക്ഷമാകാന്‍ കാരണം. ഉടമസ്ഥരില്ലാത്ത തെരുവിലെ മൃഗങ്ങള്‍ക്കും കുട്ടിചട്ടമ്പികളുടെ കുസൃതി പലപ്പോഴും വിനയാകാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല