ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ബിയര്‍. ടാക്‌സി എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
മികച്ച സംവിധാനത്തിനുള്ള സില്‍വര്‍ ബിയര്‍ പുരസ്‌കാരം റോമേനിയന്‍ സംവിധായകന്‍ റാഡു ജൂഡും പോളിഷ് സംവിധായിക മല്‍ഗോര്‍സറ്റാ സുമോവ്‌സ്‌കയും പങ്കുവച്ചു.
സംവിധായകന്‍ തന്നെ ഒരു ടാക്‌സി ഡ്രൈവറായി മാറി ടെഹ്‌റാന്‍ തെരുവിലൂടെ കാറോടിക്കുകയാണ് ടാക്‌സിയില്‍. പനാഹി തന്റെ കാറില്‍ കയറുന്ന യാത്രക്കാരുമായി നടത്തുന്ന നീണ്ട സംഭാഷണങ്ങളിലൂടെ ഇന്നത്തെ ഇറാനിയന്‍ സമൂഹത്തിന്റെ മുഖം തുറന്നുകാട്ടപ്പെടുന്നു.
ഇറാനിയന്‍ സര്‍ക്കാരിന്റെ വിലക്ക് നിലവിലുള്ളതിനാല്‍ പനാഹിക്ക് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്താന്‍ കഴിഞ്ഞില്ല. പനാഹിക്കു വേണ്ടി അദ്ദേഹത്തിന്റെ ഇളയ മകള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല